റിസോര്‍ട്ടില്‍ നിന്ന് മാനിറച്ചി; ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

ഇന്നലെ രാത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് റിസോര്‍ട്ടില്‍ നിന്ന് മാനിറച്ചി കണ്ടെത്തിയത്

ഇടുക്കി: റിസോര്‍ട്ടില്‍ മാനിറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഹോട്ടല്‍ ഉടമയുമായ പൊട്ടംകുളം ദിലീപിനെ ഫോറസ്റ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. റിസോര്‍ട്ടില്‍ നിന്ന് നാല് കിലോ മാനിറച്ചിയും കണ്ടെത്തി.

ഇയാളുടെ റിസോര്‍ട്ടില്‍ വന്യമൃഗങ്ങളുടെ ഇറച്ചി സന്ദര്‍ശകരുടെ സല്‍ക്കാരങ്ങളില്‍ വിളമ്പുന്നതായി ഫോറസ്റ്റ് അധിക്യതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് റിസോര്‍ട്ടില്‍ നിന്ന് മാനിറച്ചി കണ്ടെത്തിയത്.

ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മൂന്നാറിലെ മുന്തിയ ഹോട്ടലുകളിലും ഇത്തരത്തില്‍ വന്യമൃഗങ്ങളുടെ ഇറച്ചി സന്ദര്‍ശകര്‍ക്ക് നല്‍കുന്നുണ്ട്. ഇത്തരം റിസോര്‍ട്ടുകളില്‍ ഇയാള്‍ തന്നെയാവും ഇറച്ചി വിതരണം നടത്തുന്നതെന്നാണ് ഫോറസ്റ്റ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

Exit mobile version