തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ജീവൻ രക്ഷപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും പാമ്പ് പിടുത്തത്തിൽ സജീവമായി. അണലിയുടെ കടിയേറ്റ് ഒരാഴ്ച ചികിത്സയിലായിരുന്ന വാവ പുറത്തിറങ്ങി നേരെ പോയത് മൂർഖൻ പാമ്പിനെ പിടിക്കാനാണ്. ഇക്കാര്യം വാവ സുരേഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് മിഥുൻ എന്നയാളുടെ വീടിനടുത്തു നിന്നും വാവ സുരേഷ് മൂർഖനെ പിടികൂടിയത്. ആശുപത്രി വിട്ട് പുറത്തിറങ്ങിയ ശേഷം ആദ്യമായി താൻ പിടികൂടുന്ന അതിഥിയാണ് ഇതെന്ന് വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നമസ്‌കാരം
ഞാൻ ഇപ്പോൾ 22.2.2020.രാവിലെ 11മാണിയോട് കൂടി തിരുവനന്തപുരം ജില്ലയിലെ അരുവികരായി ക്ക്അടുത്ത്കണ്ടാ ള്ള ശ്രീമാൻ മിഥുൻ എംഎം കുഴിയിലെ വീട് അവറുകളുടെ വീടിനടുത്ത് പറമ്പിൽ നിന്ന് പിടികൂടിയ മൂർഖൻ അതിഥി 2020 രണ്ടാം മാസം പതിമൂന്നാം തീയതി പാമ്പുകടിയേറ്റ അതിനുശേഷം പുറത്തിറങ്ങി ആദ്യത്തെ അതിഥി എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരായിരം നന്ദി എല്ലാവർക്കും ശുഭ സായാഹ്നം നേരുന്നു
വാവ സുരേഷ്
Discussion about this post