തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. കുന്നകുഴിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മരുളീധരന്‍, ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി നേതാക്കള്‍ അണിനിരന്ന ചടങ്ങില്‍ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വിട്ടു നില്‍ക്കുകയും ചെയ്തു.
സ്ഥാനമേറ്റെടുക്കാനെത്തിയ സുരേന്ദ്രന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വലിയ സ്വീകരണമാണ് നല്‍കിയത്. ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, എംടി രമേശ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ചടങ്ങിനെത്തിയിരുന്നു. സംസ്ഥാന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രമുഖ നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ അസാന്നിധ്യം ചര്‍ച്ചയ്ക്ക് വഴിവെച്ചു.
കെ സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post