കൊച്ചി: മരട് ഫ്ളാറ്റ് അഴിമതി കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. എറണാകുളം കൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് സ്ഥലമാറ്റം ലഭിച്ചത്. കൊല്ലം അഡിഷണല്‍ എസ്പിയായിട്ടാണ് സ്ഥലമാറ്റം നല്‍കിയിരിക്കുന്നത്.
കൊച്ചി ബ്യുട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്, എടയാര്‍ സ്വര്‍ണ കവര്‍ച്ച എന്നീ കേസുകളില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കിയത് ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
മരട് ഫ്ലാറ്റ് അഴിമതി കേസില്‍ ഇതുവരെ ഫ്ലാറ്റ് നിര്‍മ്മാതാക്കളായ രണ്ട് പേരും, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ക്ലര്‍ക്ക് ജയറാം, ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരടക്കം അറസ്റ്റിലായിട്ടുണ്ട്.
Discussion about this post