കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ഭിന്നത. അനൂപ് ജേക്കബിന് എതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍ രംഗത്ത് . അനൂപ് ജേക്കബ് വേറെ പാര്‍ട്ടിയുണ്ടാക്കിയാല്‍ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ സീറ്റുകള്‍ ഇല്ലാതാക്കിയതിന് പിന്നില്‍ അനൂപ് ജേക്കബാണ്. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്.
വീണ്ടും യോഗം വിളിച്ചാല്‍ നടപടിയെടുക്കേണ്ടി വരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
അതേസമയം ജോണി നെല്ലൂരിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എംസി സെബാസ്റ്റ്യന്‍ രംഗത്തെത്തി. ജോണി നെല്ലൂര്‍ യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എംസി സെബാസ്റ്റ്യന്‍ പറഞ്ഞു. ജോണി നെല്ലൂര്‍ വിളിച്ച യോഗം ഭരണഘടനാ വിരുദ്ധമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രേംസണ്‍ പോള്‍ ആരോപിച്ചു.
Discussion about this post