ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ സമീപിച്ചത്.
2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ല. ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാക്കാന് സാമ്പത്തിക ചെലവും സമയനഷ്ടവും ഉണ്ടാകും. അതിനാല്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി റദ്ദാക്കണം. ഹൈക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്നും ഹര്‍ജിയില്‍ കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. വോട്ടര്‍ പട്ടിക അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ അംഗീകരിക്കാനാവി
ല്ല. കമ്മീഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും കമ്മീഷന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
Discussion about this post