കൊച്ചി: കല്ല്യാണപ്പന്തലും സദ്യയുമെല്ലാം ഒരുക്കി കാത്തിരിക്കവെ വിവാഹത്തിന്റെ തലേദിവസം മുങ്ങിയ വരന് പിന്നീട് പൊങ്ങിയത് മൂന്ന് വര്‍ഷത്തിന് ശേഷം. ഉദയത്തും വാതില്‍ സ്വദേശിയായ യുവാവാണ് വിവാഹം നടക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ നാടുവിട്ടത്. വീട്ടുകാര്‍ക്ക് താല്പര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു.
ചേപ്പനം സ്വദേശിനിയുമായി പ്രണയത്തിലായിരുന്ന യുവാവിന്റെയും യുവതിയുടേയും വിവാഹം 2017 ല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇരു വീട്ടുകാരുടെയും അറിവോടെയായിരുന്നു കല്യാണം നിശ്ചയിച്ചത്. കല്ല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിന് ശേഷമാണ് വരന് നാടുവിട്ട വിവരം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്.
തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്കി. അതിനിടെ യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ വീട്ടുകാരും പോലീസില്‍ പരാതി നല്കി. യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നെടുങ്കണ്ടത്ത് നിന്നും ഇയാളെ കണ്ടെത്തിയത്. തന്റെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നും അതിനാലാണ് താന്‍ നാടുവിട്ടതെന്നും യുവാവ് പറഞ്ഞു. കോടതി ജാമ്യം അനുവദിച്ചു.
Discussion about this post