കണ്ണൂർ: ഒന്നര വയസുകാരൻ കുഞ്ഞ് വിയാനെ സ്വന്തം അമ്മ തന്നെ ഇല്ലാതാക്കിയ വാർത്ത കേട്ട ഞെട്ടലിലാണ് കേരളക്കരയൊന്നാകെ. രൂക്ഷമായ പ്രതികരണമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയ്ക്ക് എതിരെ ഉയരുന്നത്. സോഷ്യൽമീഡിയയിലും പുറത്തും വലിയ ജനരോഷവും അണപൊട്ടുകയാണ്.
ഇതിനിടെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അവതാരകയും റേഡിയോ ജോക്കിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല!!’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അശ്വതി പ്രതികരിച്ചിരിക്കുന്നത്.
കണ്ണൂരിൽ തയ്യിലിൽ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ഒന്നകവയസുകാരനെ സ്വന്തം കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചും കടലിൽ എറിഞ്ഞും കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രണവ്, ശരണ്യ ദമ്പതികളുടെ മകനായ വിയാനെ കാമുകനോടൊപ്പം ജീവിക്കാനായി അമ്മ ശരണ്യ തന്നെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ ശരണ്യ മാത്രമാണ് പ്രതിയെന്നും ഭർത്താവ് പ്രണവിനോ കാമുകനോ സംഭവത്തിൽ പങ്കില്ലെന്നും പോലീസ് പരയുന്നു.
Discussion about this post