ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍-മുത്തങ്ങ വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു. വ്യക്തമായ പഠനം നടത്താതെയാണ് ദേശീയ പാത 212 വഴിയുള്ള രാത്രിഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. സഞ്ചരിക്കാനുള്ള പൗരന്റെ മൗലിക അവകാശത്തിന്റെ ലംഘനം കൂടിയാണ് യാത്രാനിരോധനമെന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരളത്തിലെ മലബാര്‍ മേഖലയിലേക്കുള്ള ചരക്ക് ഗതാഗതത്തെ നിരോധനം ഗുരുതരമായി ബാധിച്ചുവെന്നും സത്യവാങ്മൂലത്തില്‍ കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകം നിര്‍ദേശിച്ച ബദല്‍ പാത യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമല്ല. ഈ ബന്ദല്‍ പാത കടന്നു പോകുന്നതും പരിസ്ഥിതി ദുര്ബലമേഖലയിലൂടെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അത്തരമൊരു പാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാനും സമയമെടുക്കും. ബദല്‍ പാത പെട്ടെന്ന് പ്രായോഗികമല്ലാത്തിനാല്‍ ബന്ദിപ്പൂല്‍ യാത്രനിരോധനം ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു.
Discussion about this post