തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് വാവാ സുരേഷ്. പാമ്പ് കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വാവ സുരേഷിനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. വാര്ഡിലെത്തിയതിന് പിന്നാലെയാണ് തന്നെ സ്നേഹിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിച്ചത്.
യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വാവാ സുരേഷ് നന്ദി അറിയിച്ചത്. പാമ്പ് കടിയേറ്റ് പതിനൊന്നാമത്തെ പ്രാവശ്യമാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്നതെന്ന് പറഞ്ഞ വാവ സുരേഷ് ഈയവസരങ്ങളിലെല്ലാം തന്നെ സഹായിച്ച മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും പരിചരിച്ച നഴ്സുമാര്‍ക്കും മറ്റെല്ലാ ജീവനക്കാര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.
വിശ്രമമില്ലാതെയുള്ള ഓട്ടത്തിനിടെ തളര്‍ന്നു പോകുന്ന ചില അവസരങ്ങളിലാണ് അശ്രദ്ധ മൂലം പാമ്പിന്റെ കടിയേല്‍ക്കേണ്ടി വരുന്നതെന്നും അത് മറ്റാരുടേയും തെറ്റല്ലെന്നും വാവാ സുരേഷ് പറഞ്ഞു. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനിലെ വീട്ടിലെ കിണറ്റില്‍ വീണ അണലിയെ പിടികൂടുന്നതിനിടെയാണ് വാവാ സുരേഷിന് കടിയേറ്റത്.
Discussion about this post