കൊല്ലം: കൊല്ലം കല്ലുപാലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു വീണ് അപകടം. രണ്ട് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. തോടിന്റെ ഇടതുഭാഗത്തായി കല്തൂണ് നിര്‍മ്മിക്കുന്നതിനിടെ സമീപത്തുളള മണ്‍കൂന ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.
കുടുങ്ങികിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Discussion about this post