തിരുവനന്തപുരം; പോലീസ് അക്കാദമി മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ പാടില്ലെന്നും, ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഇതിന് സമ്മതിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഒഴിവാക്കിയെങ്കില്‍ തിരുത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പോലീസ് അക്കാദമി മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം. അതിനിടെ ബീഫ് ഒഴിവാക്കിയതിന് എതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. മുക്കം പോലീസ് സ്റ്റേഷനു മുന്നില്‍ ബീഫ് കറിയും ബ്രെഡും വിതരണം ചെയ്തായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
അതെസമയം ക്യാമ്പുകളിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. മെനുവില്‍ നിന്ന് ബീഫ് മാത്രമല്ല, മട്ടനും ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇത് ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും, വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.