തിരുവന്തപുരം: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് വില 30,680 രൂപയായി ഉയര്‍ന്നു. ബുധനാഴ്ച പവന് 280 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന്റെ വില 3835 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 760 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.
ഫെബ്രുവരി ആറിന് സ്വര്‍ണ്ണവില 29,920 രൂപയായിരുന്നു. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്ന സ്വര്ണവിലയാണ് ഒന്നരമാസംകൊണ്ട് 1,680 രൂപവര്‍ധിച്ചത്. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായിതന്നെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയുടെ പ്രധാന കാരണം.
അതേസമയം, ദേശീയ വിപണിയില്‍ ഇന്നലെ വില ഉയര്‍ന്നെങ്കിലും ബുധനാഴ്ച വിലയില്‍ കുത്തനെ ഇടിവുണ്ടായി. എംസിഎക്സില്‍ 10 ഗ്രാമിന് 41,375 രൂപയാണ് വില.
Discussion about this post