ആലപ്പുഴ: സംസ്ഥാനത്ത് ചൂട് കനക്കുന്നു. അതികഠിനമായ ചൂടേറ്റ് പക്ഷിമൃഗാദികളും തളര്‍ന്ന് വീഴുന്നു. ഇന്ന് ആലപ്പുഴ അരൂരില്‍ വെയിലേറ്റ് രണ്ട് പശുക്കള്‍ ചത്ത് വീണു. പുളിമ്പറമ്പില്‍ ബിജുവിന്റെ മൂന്ന് മാസം പ്രായമുള്ള പശുകിടാവാണ് അസഹ്യമായ ചൂട് താങ്ങനാവാതെ കുഴുഞ്ഞുവീണ് ചത്തത്. ഇതിന്റെ തള്ളപശുവും ചൂടേറ്റ് തളര്‍ന്നുവീണു. മരണാസന്ന നിലയിലാണ്.
ചൂടേറ്റ് രണ്ട് വയസ്സുള്ള ഈ പശുവിന് കൈകാലുകള്‍ തളര്‍ന്ന് എഴുന്നേല്ക്കാനാവാതെ കിടപ്പിലാണ്. വര്‍ധിച്ച ചൂടിനെ പ്രതിരോധിക്കാന്‍ വെള്ളം പമ്പ് ചെയ്ത് ഇടക്കിടെ തളിച്ചിട്ടും തളര്‍ച്ച ഒഴിവാക്കാനാകുന്നില്ലെന്ന് ഉടമ പറയുന്നു. അരൂരില്‍ സരസ്വതി നിവാസില്‍ ബിന്ദുവിന്റെ മൂന്ന് വയസ്സുള്ള പശുവും ചൂട് സഹിക്കനാകാതെ തളര്‍ന്ന് വീണ് ചത്തിരുന്നു.
വേനല്‍ കടുത്തതോടെ പാലിന്റെ അളവിലും വലിയ തോതില്‍ കുറവ് വന്നിട്ടുണ്ടെന്ന് അരൂര്‍ സെന്‍ട്രല്‍ സര്‍വ്വീസ് ക്ഷീരസംഘം കോ-ഓര്‍ഡിനേറ്റര്‍ എംപി ബിജു പറഞ്ഞു. പ്രതിദിനം 600 ലിറ്റര്‍ പാല് അളന്നിരുന്ന സംഘത്തില്‍ ഇപ്പോള്‍ 300 ലിറ്റര്‍ താഴെയാണ് പാല് അളക്കുന്നത്. അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസത്തേയ്ക്ക് കൂടി ചൂട് കനക്കുമെന്നാണ് വിവരം.
Discussion about this post