കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന് പിറകില്‍ ഉള്ളവര്‍ക്ക് ലക്ഷ്യം എന്തെന്ന് അറിയില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സുപ്രീം കോടതിയെയാണ് ഇവര്‍ വെല്ലുവിളിക്കുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു.
ഭരണഘടനയെ അംഗീകരിക്കാത്തവര്‍ ഇന്ത്യന്‍ പൗരന്മാരല്ല, എന്ന് പറഞ്ഞവര്‍ തന്നെ അത് മറന്നു പോയി. അവര്‍ ഇന്ന് ഭരണഘടനയെ തള്ളിപ്പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലിംഗ സമത്വത്തിനെതിരെയാണ് ശബരിമല സമരമെന്നും കെമാല്‍ പാഷ പറഞ്ഞു. കൊച്ചിയില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.