ആലപ്പുഴ: കൊറോണ ബാധ ലക്ഷണത്തെ തുടര്‍ന്ന് ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊറോണ ബാധയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളെയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കൊറോണ ബാധയെ നേരിടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ രക്തം പരിശോധനയ്ക്ക് അയച്ചു. പനിയും ചുമയും അടക്കം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇത്.
നേരത്തെ കൊറോണ ബാധയെ തുടര്‍ന്ന് ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന ആളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കൊറോണ ബാധയെ തുടര്‍ന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളില്‍ രണ്ട് പേരെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
കാസര്‍കോടും ആലപ്പുഴയിലും ചികിത്സയില്‍ ഉണ്ടായിരുന്നവരെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. തൃശ്ശൂരിലെ വിദ്യാര്‍ത്ഥിയെ മാത്രമാണ് ഡിസ്ചാര്‍ജ് ചെയ്യാത്തത്. ഇവരെ നിരീക്ഷിച്ച് വരികയാണ്.
Discussion about this post