കൊച്ചി: മഴക്കാലത്ത് നനഞ്ഞ് വാഹനങ്ങളില്‍ പോകുന്നവരെയും കുട ചൂടി പോകുന്നവരെയും നമുക്ക് റോഡില്‍ കാണാം. കാര്യത്തിനുള്ള യാത്രയേക്കാള്‍ ഉപരി കളിയ്ക്കായി ഇറങ്ങുന്നവരാണ് കൂടുതല്‍. ഈ കളി അപക കെണിയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഡേവിഡ് കൂത്തോട്ടില്‍ എന്ന യുവാവ്. മഴക്കാലത്ത് മഴ നനഞ്ഞ് യാത്ര ചെയ്താലും കുട പിടിച്ച് യാത്ര ചെയ്യുന്ന അത്രയും അപകടം വരില്ല എന്നാണ് ഡേവിഡിന്റെ പക്ഷം. പെട്ടെന്നുള്ള യാത്രയില്‍ മഴ പെയ്യുമ്പോള്‍ കുടയെടുത്ത് ചൂടുന്നതാണ് പൊതുവെ കണ്ട് വരുന്നത്.
കുടുംബത്തോടും കുട്ടികളോടും ഒപ്പം യാത്ര ചെയ്യുമ്പോഴും പലരും ഈ സാഹസത്തിനു മുതിരാറുണ്ടെന്നതാണ് വാസ്തവം. എന്നാല്‍ കുടപിടിച്ചുള്ള ഈ മഴയാത്രയ്ക്കു പിന്നില്‍ മരണക്കെണി പതിയിരിപ്പുണ്ടെന്നത് അധികമാര്‍ക്കും അറിയാത്ത സത്യം. കുടപിടിച്ചുള്ള ഇത്തരം ടൂവീലര്‍ യാത്രകള്‍ക്കു പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളും അതിനു പിന്നിലുള്ള ശാസ്ത്രീയ കാരണവും വ്യക്തമാക്കുകയാണ് ഡേവിഡ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കുട പിടിച്ച് ബൈക്കില്‍ ഇരുന്നുള്ള യാത്ര മരണത്തില്‍ എത്തുന്നത് കുറച്ചുനാള്‍ മുന്നേ ഷെയര്‍ ചെയ്തിരുന്നു. (പോസ്റ്റ് കമന്റ് ബോക്‌സില്‍ ഇടാം)
ഈ അപകടത്തിന്റെ കാരണം അറിയുക.
ബൈക്കില്‍ എന്ത് കൊണ്ട് കുട പിടിക്കരുത്
ഇതിന് അല്പം സയന്‍സ് വേണം. air resistance എങ്ങനെ / എവിടെയൊക്കെ നമ്മളെ ബാധിക്കുന്നുണ്ട് എന്ന് നോക്കാം.
parachute : വിമാനത്തില്‍ നിന്ന് ചാടുന്ന ഒരാള്‍ ഏകദേശം 200 കിലോമീറ്റര്‍ സ്പീഡില്‍ വന്നു നിലത്തിടിക്കേണ്ടതാണ്. എന്നാല്‍ parachute തുറക്കുമ്പോള്‍ ആകെ ഒരു വ്യത്യാസം എത്ര കൂടുതല്‍ air നെ നാം തടയുന്നു എന്നതാണ്. അത് മാത്രം നമ്മളുടെ സ്പീഡിനെ അത്ര കണ്ടു കുറക്കുന്നു.
air / water നെ എത്ര പ്രതലം തടയുന്നുവോ, അത്രയും ബലം അതില്‍ പ്രയോഗിക്കപ്പെടുന്നു.
Shuttle cock ല്‍ തൂവലുകള്‍ അത്രയും കൂടുതല്‍ വായുവിനെ തടയുന്നതിനാല്‍ തൂവല്‍ ഉള്ള ഭാഗം എപ്പോളും പുറകോട്ടു നില്‍ക്കുന്നു, കോര്‍ക്കിനെ പുറകോട്ടു വലിക്കുന്നു. തൂവല്‍ മാത്രം പുറകോട്ടു വീഴാത്തതു തൂവല്‍ കോക്കില്‍ ബലം ആയി പിടിപ്പിച്ചിരിക്കുന്നതിനാല്‍ ആണ്.
ലോകത്തിലെ ഏറ്റവും വേഗത കൂടിയ (റോഡില്‍ ഓടിക്കാന്‍ പറ്റുന്ന) കാര്‍ , ഏറ്റവും പവര്‍ കൂടിയ കാര്‍ അല്ല. Bugatti Veyron 1200 HP പവര്‍ ഉണ്ടായിട്ടും 100 HP ഓളം കുറവുള്ള Koenigsegg Agera അതിനേക്കാള്‍ സ്പീഡില്‍ ഓടിക്കാന്‍ പറ്റുന്നത് അതിന്റെ drag coeficient കുറവായതു കൊണ്ടാണ്. (കുറവ് air തടയുന്നു എന്നര്‍ത്ഥം)
അതെ പോലെ, കുട പിടിക്കുമ്പോള്‍, കുട കൂടുതല്‍ air നെ തടയുന്നു. ബൈക്ക് മുന്‍പോട്ടു പോവുകയും, കുട ഉള്ള ഭാഗം പുറകോട്ടു വലിക്കപ്പെടുകയും ചെയ്യുന്നു. പുറകില്‍ ഇരിക്കുന്ന ആള്‍ ബൈക്കും കൊണ്ട് വീഴുകയും ചെയ്യും.
ഇനി ഇത് ചന്ദ്രനിലോ മറ്റോ ആയിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവില്ലായിരുന്നു. വായു കുടയെ പുറകോട്ടു വലിക്കുകയെ ഇല്ല.
ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഏറ്റവും ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍ അണിയുക. മഴയെ പ്രതിരോധിക്കാന്‍ Full length coat നേക്കാള്‍ നല്ലത് പാന്റ്‌സും ടോപ്പും തന്നെ ഉള്ള rain coat ഇടുന്നതു തന്നെയാണ്. കാരണം ഫുള്‍ ലെങ്ത് കോട്ട് കൂടുതല്‍ air നെ തടയും.