ആലപ്പുഴ: കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അപമാനിച്ചെന്ന് കാണിച്ച് കായംകുളത്തെ കോൺഗ്രസ് നേതാവിനെ പുറത്താക്കി. കെസി വേണുഗോപാൽ ബിജെപിയുടെ രക്ഷകനാണ് എന്ന് ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിനാണ് പ്രാദേശിക നേതാവിനെ കോൺഗ്രസ് പുറത്താക്കിയത്. കായംകുളം സൗത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറി ദിലീപ് കുമാറിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
പാർട്ടിയുടെ സമുന്നത നേതാവായ കെസി വേണുഗോപാലിനെ അപമാനിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് നോട്ടീസിൽ ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജു അറിയിച്ചു. ദിലീപ്കുമാർ അച്ചടക്കം ലംഘിക്കുകയും പാർട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തി.
ആലപ്പുഴ മുൻ എംപിയായ കെസി വേണുഗോപാലിനെ അതേ ജില്ലയിൽ നിന്നുള്ള നേതാവായ ദിലീപ് കുമാർ ആക്ഷേപിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
Discussion about this post