തിരുവനന്തപുരം: അധ്യാപികയ്ക്ക് സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ ക്ലര്‍ക്കിന് സസ്പെന്ഷന്. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലര്‍ക്കായ എച്ച്ജി അര്‍ജുനെയാണ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.
അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നല്കാന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അധ്യാപിക നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെയാണ് ക്ലര്‍ക്കിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post