കാസര്‍കോട്: സിപിഐ ദേശീയ കൗണ്‍സിലംഗവും കേരള റവന്യൂവും ഭവനനിര്‍മ്മാണവും വകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ മകള്‍ നീലി വിവാഹിതയായി. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി കുഞ്ഞികൃഷ്ണന് നായരുടെയും പി സരസമ്മയുടെയും മകന് പി വിഷ്ണുവാണ് വരന്.
കാസര്‍കോട് ടൗണ്‍ ഹാലില്‍ വെച്ചായിരുന്നു വിവാഹം. തീര്‍ത്തും ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സന്നിഹിതരായി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Discussion about this post