ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായി പരിക്കേറ്റു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് നീര് വന്ന് വീങ്ങിയ നിലയിലാണ്.
പുതുവല്‍ സ്വദേശി വൈശാഖാണ് കുട്ടിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരാണ് കുട്ടിയെ അച്ഛന് മര്‍ദ്ദിക്കുന്ന വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്.
Discussion about this post