തിരുവനന്തപുരം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് അഭിമാനത്തിന്റെ കാലമാണിതെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് പിന്നോക്കവിഭാഗ വികസന വകുപ്പ് മുന്നേറ്റത്തിന്റെ പാതയിലെന്ന് അദ്ദേഹം അറിയിച്ചത്. 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ നാല് വര്‍ഷങ്ങളാണ് പിന്നിട്ടതെന്ന് മന്ത്രി കുറിച്ചു. രാജ്യത്ത് പിന്നോക്കവിഭാഗ വികസനത്തിന് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് കോപ്പറേഷന്‍ നേടിയത്. നാഷണല്‍ ബാക്ക്വേര്‍ഡ് ക്ലാസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റവും മികച്ച സംസ്ഥാന കോര്‍പറേഷനായി തെരഞ്ഞെടുത്തത് കേരളത്തിലെ പിന്നോക്കവിഭാഗ വികസന കോര്‍പറേഷനെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് വര്‍ഷം കൊണ്ട് 1700 കോടി രൂപയുടെ വായ്പാ വിതരണം ബിസിഡിസി നടത്തി. 25 വര്‍ഷത്തിനിടയില്‍ കൊടുത്ത വായ്പയുടെ 40 ശതമാനവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നര വര്‍ഷത്തിനിടയിലാണ് നല്‍കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 20 ഓഫീസുകളാണ് ഉണ്ടായിരുന്നത്. 14 പുതിയ ഉപജില്ലാ ഓഫീസുകള്‍ ഇക്കാലയളവിനുള്ളില്‍ തുറന്നതായും മന്ത്രി പറയുന്നു.
സ്ത്രീ ശാക്തീകരണത്തിനായി 350 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പയായി നല്‍കി. പ്രവര്‍ത്തനമികവില്‍ കേരളത്തിലെ ക്ഷേമ-ധനകാര്യ കോര്‍പറേഷനുകളില്‍ ഒന്നാം സ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏഴാം സ്ഥാനവും നേടി. റെസ്‌പോണ്‍സിബിള്‍ സോഷ്യല്‍ ബ്രാന്‍ഡിനുള്ള ‘ഫ്യൂച്ചര്‍ കേരള’ അവാര്‍ഡും ലഭിച്ചു. വിദ്യാഭ്യാസം മുതല്‍ സ്വയം തൊഴില്‍ സംരംഭം വരെയുള്ള ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കൈത്താങ്ങായി മാറുന്നു കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷനെന്ന് മന്ത്രി എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മുന്നേറ്റത്തിന്റെ പാതയില്‍ പിന്നോക്കവിഭാഗ വികസന വകുപ്പ്
കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പറേഷന് അഭിമാനത്തിന്റെ കാലമാണിത്. 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ നാല് വര്‍ഷങ്ങളാണ് പിന്നിട്ടത്. രാജ്യത്ത് പിന്നോക്കവിഭാഗ വികസനത്തിന് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് കോപ്പറേഷന്‍ നേടിയത്. നാഷണല്‍ ബാക്ക്വേര്‍ഡ് ക്ലാസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റവും മികച്ച സംസ്ഥാന കോര്‍പറേഷനായി തെരഞ്ഞെടുത്തത് കേരളത്തിലെ പിന്നോക്കവിഭാഗ വികസന കോര്‍പറേഷനെയാണ്.
നാല് വര്‍ഷം കൊണ്ട് 1700 കോടി രൂപയുടെ വായ്പാ വിതരണം ബിസിഡിസി നടത്തി. 25 വര്‍ഷത്തിനിടയില്‍ കൊടുത്ത വായ്പയുടെ 40 ശതമാനവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നര വര്‍ഷത്തിനിടയിലാണ് നല്‍കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 20 ഓഫീസുകളാണ് ഉണ്ടായിരുന്നത്. 14 പുതിയ ഉപജില്ലാ ഓഫീസുകള്‍ ഇക്കാലയളവിനുള്ളില്‍ തുറന്നു.
സ്ത്രീ ശാക്തീകരണത്തിനായി 350 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പയായി നല്‍കി. പ്രവര്‍ത്തനമികവില്‍ കേരളത്തിലെ ക്ഷേമ-ധനകാര്യ കോര്‍പറേഷനുകളില്‍ ഒന്നാം സ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏഴാം സ്ഥാനവും നേടി. റെസ്‌പോണ്‍സിബിള്‍ സോഷ്യല്‍ ബ്രാന്‍ഡിനുള്ള ‘ഫ്യൂച്ചര്‍ കേരള’ അവാര്‍ഡും ലഭിച്ചു. വിദ്യാഭ്യാസം മുതല്‍ സ്വയം തൊഴില്‍ സംരംഭം വരെയുള്ള ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കൈത്താങ്ങായി മാറുന്നു കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍.