കോട്ടയം: കോട്ടയം പട്ടണത്തെ അമ്പരപ്പിച്ച് ഒരു കാമുകിക്കു വേണ്ടി തമ്മില്‍തല്ലി രണ്ടു കാമുകന്മാര്. ഇതിനിടെ തല്ല് മൂത്തപ്പോള്‍ കളത്തില്‍ നിന്നും പതിയെ മുങ്ങി കാമുകി നാട്ടുകാരില്‍ ചിരി പടര്‍ത്തുകയും ചെയ്തു. ബസില്‍ കയറിയാണ് കാമുകി മുങ്ങിയത്. ഇതിനിടെ തമ്മിലടിച്ച കാമുകന്മാര് നാട്ടുകാര്‍ക്ക് മുന്നില്‍ ഇളിഭ്യരായി.
യുവതിയുടെ രണ്ടു കാമുകന്മാര് തമ്മില്‍ കണ്ടുമുട്ടിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. തിരുനക്കര സ്റ്റാന്‍ഡിലായിരുന്നു സംഭവം. പതിനെട്ടുകാരിയാണ് കഥാനായിക. കാമുകനുമായി ഇവള് സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് യുവതിയുടെ മറ്റൊരു കാമുകന് ബസില്‍ വന്നിറങ്ങിയത്. തന്റെ കാമുകിയുമായി ഒരു യുവാവ് സല്ലപിക്കുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് അയാളും യുവതിയുടെ കാമുകനാണെന്നു അറിഞ്ഞ് യുവാവ് ഞെട്ടിയത്. അതോടെ യുവാക്കള്‍ തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയില്‍ വരെ എത്തി.
രംഗം വശളായതോടെ പെണ്‍കുട്ടി പതിയെ കളം വിട്ടു. യുവാക്കളുടെ കയ്യാങ്കളി കണ്ടു നിന്നവര്‍ പ്രശ്നം എന്താണെന്നു ചോദിച്ചെങ്കിലും ഇരുവരും മൗനം പാലിച്ചു. പിന്നെ കണ്ടോളാം എന്നു പറഞ്ഞാണ് യുവാക്കള്‍ പിരിഞ്ഞത്. പിന്നീട് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ഏതായാലും പെണ്‍കുട്ടിയുടെ രണ്ട് പ്രണയങ്ങള്‍ ഒരേ സമയം തകര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.
Discussion about this post