സോക്‌സ് അലക്കാന്‍ എടുക്കുന്നതിനിടെ ഷൂസില്‍ നിന്ന് ചാടിയത് ഉഗ്രവിഷമുള്ള പാമ്പ്; ജസീറ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അസ്‌കറുടെ ഉമ്മയുടെ അനുജത്തിയുടെ മകന്‍ മര്യാടന്‍ അഫ്‌സല്‍ കൂത്തുപറമ്പില്‍ ഫാന്‍സി കടയില്‍ ജീവനക്കാരനാണ്.

മാലൂര്‍: അലക്കാന്‍ വേണ്ടി സോക്‌സ് എടുക്കുന്നതിനിടെ പുറത്ത് ചാടിയത് ഉഗ്രവിഷമുള്ള പാമ്പ്. പാമ്പിന്റെ കടിയേല്‍ക്കാതെ ജസീറ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുമ്പ പള്ളിക്കടുത്ത് ബൈത്തുസഫ മന്‍സിലിലെ മര്യാടന്‍ അസ്‌കറുടെ വീട്ടിലാണ് സംഭവം.

അസ്‌കറുടെ ഉമ്മയുടെ അനുജത്തിയുടെ മകന്‍ മര്യാടന്‍ അഫ്‌സല്‍ കൂത്തുപറമ്പില്‍ ഫാന്‍സി കടയില്‍ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് രാത്രിയോടെ വീട്ടിലെത്തിയ അഫ്‌സല്‍ ധരിച്ചിരുന്ന ഷൂ അഴിച്ചുവെച്ചു. അടുത്ത ദിവസം ജസീറ അഫ്‌സലിന്റെ സോക്‌സ് അലക്കാനെടുക്കുമ്പോള്‍ ഷൂസിനുള്ളില്‍നിന്ന് പാമ്പിന്റെ തല ജസീറയുടെ കൈക്കുനേരെ വരികയായിരുന്നു.

ഭയന്നുവിറച്ച ജസീറയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവരും അയല്‍ക്കാരും എത്തി. ഷൂ മുറ്റത്തേക്കിട്ട് നോക്കിയപ്പോള്‍ ഉഗ്രവിഷമുള്ള പാമ്പാണ് പുറത്ത് ചാടിയത്. പാമ്പിന്റെ നിറംതന്നെ സാധാരണ കാണുന്ന പാമ്പുകളില്‍നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് കുടുംബം പറയുന്നു. പാമ്പിനെ പിടികൂടി വനത്തില്‍ വിടുകയും ചെയ്തു.

Exit mobile version