പത്തനംതിട്ട: പതിനാലും പന്ത്രണ്ടും വയസ്സുള്ള ആണ്മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും പോലീസ് പിടിയില്‍. തിരുവല്ല നെല്ലാട് പാലയ്ക്കലോടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂര്‍ കുറവന്‍കുഴി ആലങ്കോട്ട് വീട്ടില്‍ അമ്പിളി (31), അയിരൂര്‍ പ്ലാങ്കമണ്‍ വെള്ളിയറ പനച്ചിക്കല്‍ വീട്ടില്‍ നിധീഷ്മോന്‍ (27)എന്നിവരെയാണ് തിരുവല്ല പോലീസ് പിടികൂടിയത്.
അമ്പിളിയുടെ ബന്ധുവാണ് നിധീഷ് മോന്. അമ്പിളിയെ കാണാതായതോടെ ഭര്‍ത്താവ് സനല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്റ്റേഷനില്‍ ഹാജരാകാന്‍
പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ നാട്ടിലെത്തിയ ഇരുവരും സ്റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങി. തുടര്‍ന്ന് നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടില്‍ എത്തിയ പോലീസ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് പോയതിന്റെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച് നാടുവിടാന്‍ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിലുള്ള വിവിധ വകുപ്പുകളാണ് യുവാവിനുമേല്‍ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Discussion about this post