കൊല്ലം: സദാചാര ഗുണ്ടകൾ വിധവയായ യുവതിയെ വീടിനകത്ത് അതിക്രമിച്ച് കയറി മർദ്ദിച്ചെന്ന് പരാതി. പത്തനാപുരത്താണ് സംഭവം. നടുക്കുന്ന് സ്വദേശിനിക്കാണ് നാലംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ പ്രതികൾക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ബന്ധുവായ യുവാവുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ഇവരുടെ ബന്ധു തന്നെയായ മറ്റൊരു യുവാവും സംഘവും ചേർന്ന് ആക്രമണം നടത്തിയത്. സംഭവത്തിൽ യുവതിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ നടുക്കുന്ന് സ്വദേശികളായ വിനോദ്, വീനീത്, അനു, ദിലീപ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്. ഭർത്താവ് മരിച്ചശേഷം തൃശ്ശൂരിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്ത് കുടുംബം പുലർത്തുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Discussion about this post