തൃശ്ശൂര്‍: തൃശ്ശൂരില്‍ സംസ്ഥാന പാതക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി കുറുവാഞ്ചേരിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്ന വിവരം. മൃതദേഹത്തിന്റെ കഴുത്തില്‍ ഒരു മാലയും സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രി എസി മൊയ്തീന് അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ കാണാതായ കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് പ്രാഥമികഘട്ടത്തില്‍ ശേഖരിക്കുന്നത്.
Discussion about this post