നിരോധനാജ്ഞ ലംഘനം; അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്

പമ്പ: നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ഇലവുങ്കലില്‍ ഇവരുടെ വാഹനം തടയുകയും പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ശബരിമലയിലേക്ക് കടത്തിവിടാമെന്നും വ്യക്തമാക്കുന്ന നോട്ടീസ് നല്‍കിയ ശേഷം നിലയ്ക്കലേക്ക് കടത്തിവിടാമെന്നും അറിയിച്ചു. എന്നാല്‍ ഈ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ച് ഇവര്‍, നാമജപവുമായി കുത്തിയിരുന്നു. ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Exit mobile version