തിരുവനന്തപുരം: 2020ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് നിയമസഭയില്‍ പാസാക്കിയതായി മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ആറിനാണ് ബില്‍ പൈലറ്റ് ചെയ്തത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് ബില്ല് പാസാക്കിയെന്ന് മന്ത്രി കുറിച്ചു.
കേരളത്തിലെ സഭാ തര്‍ക്കം സംബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചെങ്കിലും പല സ്ഥലത്തും തുടര്‍ന്നും സംഘര്‍ഷങ്ങള്‍ ഉണ്ടായി. മൃതശരീരം അടക്കം ചെയ്യുന്ന കാര്യത്തില്‍ ഇരു വിഭാഗവും തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം മൃതദേഹം മറവ് ചെയ്യാന്‍ കഴിയാത്ത നരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായി. കായംകുളം കട്ടച്ചിറ പള്ളിയിലും പിറവം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിലും പുത്തന്‍കുരിശ് വരിക്കോലി പള്ളിയിലും മൃതദേഹം സംസ്ക്കരിക്കുന്നത് സംബന്ധിച്ച് ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കേരള മനസാക്ഷിയെ പിടിച്ചുലച്ചിരുന്നു. മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളതാണ് ഈ നിയമമെന്ന് മന്ത്രി കുറിച്ചു.
ഒരു ഇടവകയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ പൂര്‍വ്വികരെ അടക്കം ചെയ്തിട്ടുള്ള സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതിന് ഈ നിയമ പ്രകാരം അവകാശമുണ്ടായിരിക്കുമെന്ന് മന്ത്രി കുറിച്ചു. കൂടാതെ, മരണപ്പെട്ട അംഗത്തിന്റെ ബന്ധുക്കള്‍ക്ക് പള്ളിയിലോ അതിന്റെ സെമിത്തേരിയിലോ ഉള്ള ശവസംസ്ക്കാര ശുശ്രൂഷകള്‍ ഉപേക്ഷിക്കുകയോ അവര്‍ തെരഞ്ഞെടുത്ത വൈദികനെ കൊണ്ട് മറ്റൊരു സ്ഥലത്ത് ശവസംസ്ക്കാര ശുശ്രൂഷ നടത്തുകയോ ചെയ്യാം. ഈ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ശവം അടക്കം ചെയ്യുന്നത് തടയുകയോ തടയാന്‍ ശ്രമിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് ഒരു വര്‍ഷം വരെ തടവോ 10,000 രൂപ വരെ ആകാവുന്ന പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
2020 ലെ കേരള ക്രിസ്ത്യന്‍( മലങ്കര ഓര്‍ത്തഡോക്സ്-യാക്കോബായ) സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് നിയമസഭയില്‍ പാസാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. ഫെബ്രുവരി ആറിന് ബില്‍ പൈലറ്റ് ചെയ്യാന്‍ കഴിഞ്ഞു. വിശദമായ ചര്‍ച്ചക്ക് ശേഷം ഇന്നാണ് ബില്ല് സഭ പാസാക്കിയത്.
കേരളത്തിലെ സഭാ തര്‍ക്കം സംബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചെങ്കിലും പല സ്ഥലത്തും തുടര്‍ന്നും സംഘര്‍ഷങ്ങള്‍ ഉണ്ടായി. മൃതശരീരം അടക്കം ചെയ്യുന്ന കാര്യത്തില്‍ ഇരു വിഭാഗവും തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം മൃതദേഹം മറവ് ചെയ്യാന്‍ കഴിയാത്ത നരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായി. കായംകുളം കട്ടച്ചിറ പള്ളിയിലും പിറവം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിലും പുത്തന്‍കുരിശ് വരിക്കോലി പള്ളിയിലും മൃതദേഹം സംസ്ക്കരിക്കുന്നത് സംബന്ധിച്ച് ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കേരള മനസാക്ഷിയെ പിടിച്ചുലച്ചിരുന്നു. മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളതാണ് ഈ നിയമം.
ഒരു ഇടവകയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ പൂര്‍വ്വികരെ അടക്കം ചെയ്തിട്ടുള്ള സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതിന് ഈ നിയമ പ്രകാരം അവകാശമുണ്ടായിരിക്കും കൂടാതെ, മരണപ്പെട്ട അംഗത്തിന്റെ ബന്ധുക്കള്‍ക്ക് പള്ളിയിലോ അതിന്റെ സെമിത്തേരിയിലോ ഉള്ള ശവസംസ്ക്കാര ശുശ്രൂഷകള്‍ ഉപേക്ഷിക്കുകയോ അവര്‍ തെരഞ്ഞെടുത്ത വൈദികനെ കൊണ്ട് മറ്റൊരു സ്ഥലത്ത് ശവസംസ്ക്കാര ശുശ്രൂഷ നടത്തുകയോ ചെയ്യാം. ഈ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ശവം അടക്കം ചെയ്യുന്നത് തടയുകയോ തടയാന്‍ ശ്രമിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് ഒരു വര്‍ഷം വരെ തടവോ 10,000 രൂപ വരെ ആകാവുന്ന പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഹൈക്കോടതി, സുപ്രീം കോടതി വിധികള്‍ക്ക് അനുസൃതമായാണ് ഈ നിയമം തയാറാക്കിയത്. ഏതെങ്കിലും സഭാ വിഭാഗത്തിന് എതിരായുള്ളതല്ല ഈ നിയമം
Discussion about this post