തിരുവനന്തപുരം: അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായ അഞ്ച് പേരാണ് മൊഴി നല്‍കിയത്.
അതേസമയം അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നില്‍ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികള്‍ ലഭിച്ചാലെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളു എന്ന് പോലീസ് വൃത്തങ്ങല്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെയും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ ബാലഭാസ്ക്കറിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകട സ്ഥലം സന്ദര്‍ശിച്ചു. വാഹനവും ഫൊറന്‍സിക് സംഘം പരിശോധിച്ചു. പരിക്കുകളും അപകടം നടന്ന രീതിയും പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കും.
കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. കൊല്ലത്ത് എത്തി, വിശ്രമിച്ച ശേഷം ബാലഭാസ്കര്‍ കാര്‍ ഓടിച്ചെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്. എന്നാല്‍ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല, ഡ്രൈവര്‍ അര്‍ജ്ജുനാണ് എന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
രണ്ട് പേരുടെയും മൊഴിയില്‍ വൈരുദ്യം നിലനില്‍ക്കുന്നതിനിടെ, അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്
പിതാവ് സി കെഉണ്ണി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു.
സെപ്തംബര്‍ 25നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും മകള്‍ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.
Discussion about this post