തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനമുയർത്തിയ ഷാനിമോൾ ഉസ്മാൻ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ വിമർശനം. എന്നാൽ, കുശുമ്പ് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷത്തുനിന്നും ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിക്കുകയായിരുന്നു.
സർക്കാർ പലപ്പോഴും ഇരകൾക്കും വേട്ടക്കാർക്കും ഒപ്പം പോകുന്ന നിലപാട് സ്വീകരിക്കുന്നതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വർധിക്കുകയാണെന്ന് ഷാനി മോൾ കുറ്റപ്പെടുത്തി. എന്തിനാണ് ഇത്തരമൊരു വനിതാ കമ്മീഷൻ എന്ന് ചോദിച്ച ഷാനിമോൾ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു.
ഇതിനുള്ള മറുപടിയായാണ് കുശുമ്പ് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷത്തുനിന്നും ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. നല്ല രീതിയിലാണ് വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
Discussion about this post