തിരുവനന്തപുരം: സംസ്ഥാനത്തെ പാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടിയുമായി മില്‍മ എത്തുന്നു. സംസ്ഥാനത്ത് പാല്‍ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ അന്യസംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്യാനാണ് മില്‍മയുടെ തീരുമാനം. ഇതിനായി സ്വകാര്യ ഡയറികളെയും ആശ്രയിക്കും. അതേസമയം, പാല്‍ വില ഉയര്‍ത്തില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.
സംസ്ഥാനത്ത് വേനല്‍ എത്തിയതോടെ പാല്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. തെക്കന്‍ കേരളത്തിലാണ് പാല്‍ പ്രതിസന്ധി കൂടുതലും. അതിനിടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പാല്‍ സഹകരണ സംഘങ്ങളെ സമീപിക്കാന്‍ മില്‍മ ഒരുങ്ങുന്നത്.
മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ പാല്‍ പ്രതിസന്ധി അതിരൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് സ്വകാര്യ ഡയറികളെ ആശ്രയിക്കാന്‍ മില്‍മ തീരുമാനിച്ചത്. പ്രതിദിനം 12 ലക്ഷം ലിറ്റര്‍ പാല്‍ വിവിധ പാല്‍ സൊസൈറ്റികളില്‍ നിന്നും വഴി മില്‍മ സംഭരിച്ചിരുന്നു. ഇതുകൂടാതെ , കേരളത്തിലെ പാല്‍ ഉപയോഗം കണക്കിലെടുത്ത് കര്‍ണാടകയില്‍ നിന്നും 2.5 ലക്ഷം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, നിലവില്‍ ഇറക്കുമതി 1 ലക്ഷം ലിറ്ററായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.
Discussion about this post