കോഴിക്കോട്: ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ ആക്രമണം. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. മന്ദിരത്തിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത നിലയിലാണ്. ഇന്നലെ രാത്രി പത്തരയോടെ ശബ്ദംകേട്ടിയെത്തിയ അയല്‍വാസികളാണ് ഗുരുമന്ദിരത്തിന്റെ ചില്ലുകള്‍ പൊട്ടിയനിലയില്‍ കണ്ടത്.
എന്നാല്‍ പ്രതികള്‍ ആരെന്ന് തിരിച്ചറിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. മന്ദിരത്തിന്റെ മുന്‍വശത്തെ ചില്ലിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. സമീപത്തുനിന്ന് ഒരു കരിങ്കല്ലും കണ്ടെത്തിയിട്ടുണ്ട്.
ഗുരുമന്ദിരത്തിനു സമീപമുള്ള എസ്എന്‍ഡിപി ഓഫീസില്‍ രാത്രി ഒമ്പതുമണിവരെ ശാഖാ ഭാരവാഹികളുണ്ടായിരുന്നു. ഇവര്‍ പിരിഞ്ഞ് ഒന്നരമണിക്കൂറിനുശേഷമാണ് ആക്രമണമുണ്ടായത്.