കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് യുവതി മരിച്ചു.
തമിഴ്നാട് അംബാസമുദ്രം സ്വദേശിനി സ്വര്‍ണ ഭാഗ്യമണിയാണ് ട്രെയിനില്‍ നിന്നും തെറിച്ചു വീണത്. 55 വയസായിരുന്നു.
കൊല്ലം പുനലൂര്‍ പാതയില്‍ ആവണീശ്വരത്തിനു സമീപം മണ്ണാകുഴിയില് എന്ന സ്ഥലത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് അപകടം നടന്നത്. ഇവര്‍ ട്രെയിനിന്റെ വാതിലിനോട് ചേര്‍ന്നാണ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാകാം പുറത്തേക്ക് തെറിച്ചു വീണതെന്ന് കരുതുന്നു.
Discussion about this post