കൊടകര: കോളേജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്റെ മകന് പോള്‍ (21) ആണ് മരിച്ചത്. കൊടകര സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് പോള്‍.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷ എഴുതുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോളിനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉടന്‍തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കായികതാരമായ പോള്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന കെടിയു കായികമേളയില്‍ ജാവലിന്‍, ഡിസ്കസ് ത്രോ എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തിയിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും. അമ്മ: റീന. സഹോദരി: ഹെലന്.
Discussion about this post