തൃശ്ശൂര്‍: അയ്യപ്പ ധര്‍മസേനയില്‍ നിന്ന് പുറത്താക്കിയാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ച് തന്നെ നില്‍ക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനിരായ 24 മണിക്കൂര്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
അയ്യപ്പ ധര്‍മസേനയില്‍ നിന്ന് പുറത്താക്കിയാലും അയ്യപ്പ – വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിന്‍വലിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. പാകിസ്താനി ഹിന്ദുവിനെക്കാള്‍ പ്രാധാന്യം ഇന്ത്യന്‍ മുസ്‌ലിമിനാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു.
പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കിയതോടെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളൊന്നും വകവെയ്ക്കാതെയാണ് രാഹുല്‍ ഈശ്വര്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. അയ്യപ്പ ധര്‍മ്മ സേനയുടെ ഉത്തര മേഖല സെക്രട്ടറി സുനില്‍ വളയംകുളത്തിന്റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് 24 മണിക്കൂര്‍ നിരാഹാര സമരം സംഘടിപ്പിച്ചത്.
Discussion about this post