തലശ്ശേരി: ഫെബ്രുവരി 14 പ്രണയദിനത്തില്‍ പൂവും ചോക്ലേറ്റും ഗിഫ്റ്റുമായി പ്രണയജോഡികള്‍ രംഗത്തിറങ്ങും. എന്നാല്‍ ഇതിനെതിരെ സംഘപരിവാറും രംഗത്തുണ്ട്. പക്ഷേ ഈ വെല്ലുവിളികളെ തള്ളിക്കളഞ്ഞ് തരംഗത്ത് വരികയാണ് ഡിവൈഎഫ്ഐ. പ്രണയദിനത്തില്‍ പ്രണയലേഖനങ്ങള്‍ എഴുതണമെന്നാണ് നേതൃത്വത്തിന്റെ വിഷയം, പക്ഷേ വിഷയം സിഎഎ എന്നാണെന്ന് മാത്രം. നിയമത്തിനെതിരെയുള്ള പുതിയ സമരമുറയാണ് ഡിവൈഎഫ്ഐ രംഗത്തിറക്കിയിരിക്കുന്നത്.
പാനൂരിലാണ് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്. ഭിന്നിപ്പിക്കുന്നവരുടെ കാലത്തെ ചേര്‍ത്ത് പിടിക്കലുകളാണ് പ്രണയലേഖന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. പൗരത്വ ഭേതഗതി നിയമത്തിനെതിരെയും പ്രണയിക്കുന്നവരെ തല്ലിയോടിക്കാനെത്തുന്നുവര്‍ക്കുമുള്ള സര്‍ഗാത്മകമായ പ്രതിഷേധമാണ് ഈ മത്സരമെന്നും ഡിവൈഎഫ്ഐ കരിയാട് മേഖലാ കമ്മിറ്റി സെക്രട്ടറി റിജു പറഞ്ഞു.
മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 1000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണയ ലേഖനങ്ങള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, ഡിവൈഎഫ്ഐ, കരിയാട് മേഖല കമ്മിറ്റി, ഇഎംഎസ് മന്ദിരം, കരിയാട് സൗത്ത്, പിന്-673316. ഇ-മെയില്‍: [email protected]
Discussion about this post