കോഴിക്കോട്: യുഎപിഎ കേസില്‍ വിചാരണ തടവുകാരനായി പരപ്പനങ്ങാടി സ്വദേശി സക്കറിയ ബംഗളൂരു ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം 11 പിന്നിട്ടു. ഇപ്പോള്‍ മകന്റെ മോചനത്തിന് വേണ്ടി അമ്മ ബിയ്യുമ്മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 2008 ജുലൈയില്‍ 25 നടന്ന ബംഗളൂരു സ്‌ഫോടനക്കേസില്‍ എട്ടാം പ്രതിയായ സക്കരിയ 11 കൊല്ലമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്.
കേസില്‍ മകന് നീതി നിഷേധിക്കുകയാണ് എന്നാരോപിച്ചാണ് ബിയ്യുമ്മ സുപ്രീംകോടതിയെ സമീപിച്ചത്. ബോംബുണ്ടാക്കാന്‍ ആവശ്യമായ ടൈമറും മൈക്രോ ചിപ്പും ഉണ്ടാക്കാന്‍ സഹായിച്ചു എന്ന കുറ്റമാണ് സക്കരിയ്ക്കുമേല്‍ ചുമത്തിയത്. എന്നാല്‍ മകന്‍ നിരപരാധിയാണെന്നാണ് ബിയ്യുമ്മ ആവര്‍ത്തിച്ചു പറഞ്ഞു.