തിരുവനന്തപുരം; സംഘപരിവാര്‍ അനുകൂല രേഖകള്‍ സ്‌കൂളില്‍ വിതരണം ചെയ്ത അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. അഴീക്കോട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപികയായ രാജലക്ഷ്മിക്കെതിരെയാണ് പ്രതിഷേധം. ഇവരെ പുറത്താക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സ്‌കൂളിലെ കണക്ക് അധ്യാപികയാണ് രാജലക്ഷ്മി. കണക്ക് പഠിക്കാന്‍ എളുപ്പവഴികള്‍ എന്ന് പറഞ്ഞാണ് അധ്യാപിക സ്‌കൂളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. എന്നാല്‍ സംഘപരിവാര്‍ അനുകൂല ലഘുലേഖകളാണ് ഇതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
അതേസമയം, സ്‌കൂളില്‍ ഇതിന് മുമ്പും പഠിക്കാന്‍ എളുപ്പവഴികള്‍ എന്ന പേരില്‍ സംഘപരിവാര്‍ അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു.ഇതിന് പിന്നില്‍ ഒരു അധ്യാപിക മാത്രമല്ലെന്നും ഒരു കൂട്ടം ടീച്ചര്‍മാര്‍ ഉണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും പ്രതിഷേധവുമായി സ്‌കൂളിലെത്തുകയായിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഇപ്പോള്‍ അടിയന്തര പിടിഎ മീറ്റിംഗ് നടക്കുകയാണ്.
Discussion about this post