തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരെ നിയമിക്കാൻ മുൻകൂർ സർക്കാർ അനുമതി വേണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി സർക്കാർ നയം വ്യക്തമാക്കിയത്. അതേസമയം അധ്യാപക നിയമനം അടക്കമുളള വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം.
അതേസമയം, അധ്യാപക നിയമന നിയന്ത്രണവും ജീവനക്കാരുടെ പുനർവിന്യാസവും വലിയ പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്. ഇതിനിടെയാണ് പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അനധികൃത നിയമനങ്ങൾ നടന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കാമെന്നാണ് പ്രതിപക്ഷത്തിന് മന്ത്രിയുടെ വെല്ലുവിളി.
എന്നാൽ, തിങ്കളാഴ്ച കെപിസിസി യോഗം ചേർന്ന് സമരപരിപാടി തീരുമാനിക്കും. അധ്യാപക നിയമനത്തിലെ ഇടപെടലിനെതിരെ മാനേജ്മെന്റുകൾ നിയമ നടപടിക്കൊരുങ്ങുകയാണ്. ഇത് രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സർക്കാർ ജീവനക്കാരുടെ പുനർവിന്യാസത്തിനെതിരെ പ്രതിപക്ഷ സർവ്വീസ് സംഘടനകൾ പ്രതിഷേധത്തിലാണ്.
Discussion about this post