ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലും ഇല്ലെന്ന ആക്ഷേപങ്ങളെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ രംഗത്ത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് ഏവരെയും അമ്പരപ്പിക്കുമെന്ന് ചാക്കോ പറഞ്ഞു.
വികസന പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും ജനങ്ങള്‍ പരിഗണിക്കുന്നതും അതുതന്നെയാണെന്നും ചാക്കോ വ്യക്തമാക്കി. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് എതിരാളിയായി ബിജെപിയില്ലെന്നും മത്സരം ആം ആദ്മി പാര്‍ട്ടിയുമായാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപിയുടെ സ്വാധീനം വന്‍ തോതില്‍ കുറഞ്ഞു. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി വികസനം മുരടിച്ച അവസ്ഥയിലാണ് ഡല്‍ഹി. ആം ആദ്മി പാര്‍ട്ടി വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. ബിജെപിയാണെങ്കില്‍ വര്‍ഗീയത പരത്തുന്നു. എന്നാല്‍ ആശയപരമായ ഒരു പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അതിനാല്‍ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് കോണ്‍ഗ്രസിനെയാണെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.
Discussion about this post