കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. പൗരത്വ നിയമ ഭേഗഗതി വഴി പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിഷയത്തില്‍ മുസ്ലീം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ മുസ്ലിം സമുദായത്തിന് പിന്തുണയര്‍പ്പിച്ച് അയ്യപ്പസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാരം സമരം സംഘടിപ്പിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഈ മാസം പത്താം തീയതി ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധര്‍മ്മ സേനയുടെ തീരുമാനം.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഈശ്വര്‍ ഉന്നയിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നത് ആണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post