കൊച്ചി: ഒരേ ദിശയില്‍ സഞ്ചരിക്കുന്ന രണ്ട് ട്രെയിനുകളില്‍ വന്‍ കവര്‍ച്ച. ഡയമണ്ട് അടക്കം അറുപത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസിറ്റിലും മലബാര്‍ എക്സ്പ്രസിലുമാണ് വന്‍ മോഷണം നടന്നത്. ഒരേസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ചെന്നൈ-മംഗളൂരൂ സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് അടക്കം മോഷണം പോയി. തിരൂരില്‍ എത്തിയപ്പോഴാണ് ചെന്നൈ മംഗ-ളൂരു എക്സ്പ്രസില്‍ മോഷണം നടന്നത്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ നിന്ന് പയ്യന്നൂര്‍ സ്വദേശികളുടെ പതിനഞ്ചു പവന് കവര്‍ന്നു. വടകരയില്‍ എത്തിയപ്പോഴാണ് മലബാര്‍ എക്സ്പ്രസില്‍ മോഷണം നടന്നത്. യാത്രക്കാരുടെ ബാഗിനകത്ത് പണവും സ്വര്‍ണവും ഉണ്ടെന്നറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post