തിരുവനന്തപുരം: പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ ഉടമയും അധ്യാപകനും കൂടിയായ നെടുമങ്ങാട് സ്വദേശി അറസ്റ്റില്‍. യശോധരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
നാലാംക്ലാസ് വിദ്യാര്‍ഥിനിയായ പത്തുവയസുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് വലിയമല പോലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അധ്യാപകന് പുറമെ, സ്വകാര്യ സ്‌കൂള്‍ ഉടമ കൂടിയാണ് ഇയാള്‍. 2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് നിലനിന്നിരുന്നതായി പോലീസ് പറയുന്നു. മറ്റൊരു സ്‌കൂളിലായിരുന്നു അന്ന് അയാള്‍ ജോലി ചെയ്തിരുന്നത്. അന്നും ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.