കാസര്‍കോട്: മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി പണറായി വിജയനെതിരെ ബിജെപി പ്രതിഷേധം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാരെ ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് മുഖ്യമന്ത്രി എത്തിയത്. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങു നടക്കുന്ന വേദിയിലേക്ക് പ്രകടനം നടത്തിയത്.
പ്രകടനം 500 മീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Discussion about this post