വേങ്ങര: ഓടുന്ന വാഹനത്തിൽ ഡ്രൈവറും ജീവനക്കാരനും തമ്മിൽ കൈയ്യാങ്കളി അപകടത്തിൽ കലാശിച്ചു. ഡ്രൈവരുടെ ശ്രദ്ധ വഴക്കിലേക്ക് തിരിഞ്ഞതോടെ നിയന്ത്രണം വിട്ട് വാഹനം കടയിലേക്ക് ഇടിച്ച് കയറി. വേങ്ങര കണ്ണമംഗലം എരണിപ്പടിയിലാണ് സംഭവം. പള്ളിയാളി ഉമ്മറിന്റെ കടയിലേക്കാണ് ഒമ്നി വാൻ ഇടിച്ചു കയറിയത്.
ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഓടുന്ന ഒമ്നിയിൽ വച്ച് ഡ്രൈവറും സെയിൽസ്മാനും തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. അപകടത്തിൽ ഉമ്മറിന്റെ കടയുടെ ചുമരും തട്ടുകളും സാധന സാമഗ്രികളും ഇടിച്ചു തകർത്താണ് വാഹനം നിന്നത്.
കടയിൽ സാധനമെടുക്കാൻ നിന്നിരുന്ന ജീവനക്കാരൻ നിയന്ത്രണം വിട്ട വാൻ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്.