കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. പ്രോസിക്യൂഷന് സാക്ഷിയായാണ് ഇരുവരും കോടതിയില്‍ ഹാജരായത്. വിചാരണ നടക്കുന്ന പ്രത്യേക കോടതിയിലാണ് ഇരുവരുടെയും വിസ്താരം നടന്നത്.
കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ ലാല്‍, ഭാര്യ, അമ്മ, മരുമകള്‍ എന്നിവരെ കോടതി വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെയും കുടുംബത്തെയും നേരത്തേ വിസ്തരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചത്.
ചലച്ചിത്രരംഗത്തു നിന്നും പുറത്തുനിന്നുമുള്ള 136 സാക്ഷികളെയാണ് വിചാരണയുടെ ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നതെന്നാണ് വിവരം. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടിക്രമങ്ങള്‍ നടക്കുന്നത്.
Discussion about this post