തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡേഴ്സിനായി മഴവില്ല് എന്ന പരിപാടിക്ക് അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കൂടാതെ ഇവര്‍ക്കായി പ്രത്യേകം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
അതോടൊപ്പം കുടുംബശ്രീക്ക് വേണ്ടി വിപുലമായ പദ്ധതി പ്രഖ്യാപനങ്ങളാണ് ബജറ്റ് മുന്നോട്ട് വെയ്ക്കുന്നത്. കുടുംബശ്രീക്ക് വേണ്ടി കോഴിക്കോട് മാതൃകയില്‍ ഷോപ്പിംഗ് മാളുകള്‍ തുടങ്ങുമെന്നും, സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തില്‍ 50 പുതിയ ഹോട്ടലുകളും 500 ടോയ്ലറ്റ് കോംപ്ലക്സുകളും ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പ്രളയകാലത്ത് പോലും പ്രതിസന്ധിയെ അതീജിവിക്കാനായി സംസ്ഥാനസര്‍ക്കാരിനെ വായ്പയെടുക്കാന്‍ അനുവദിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ ഫെഡറല്‍ വിരുദ്ധ നയങ്ങളെ അതിജീവിക്കാന്‍ ഈ പാക്കേജിനാകും എന്ന് തോമസ് ഐസക് വ്യക്തമാക്കി.
Discussion about this post