തിരുവനന്തപുരം: ഈ വര്‍ഷത്തെ ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 1000 കോടി വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്. 15 ലക്ഷം വരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും 2 ശതമാനം നികുതി കൂട്ടി.
2 ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചുവെന്നും ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ 5 വര്‍ഷം നികുതിയില്ലെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ജലഗതാഗത വകുപ്പിന് 111 കോടിയും സിവില്‍ സപ്ലൈസിന് 60 കോടി വകയിരുത്തി. 11ാം ശമ്പള പരിഷ്ക്കരണം ഈ വര്‍ഷം നടപ്പാക്കുമെന്നും ഡിഎ കുടിശ്ശിക ഘട്ടങ്ങളായി അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post