തിരുവനന്തപുരം: കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് അഞ്ചുകോടി രൂപ മാറ്റിവച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പൊന്നാനിയില്‍ ഇകെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി രൂപയും ഉണ്ണായിവാര്യര്‍ സാംസ്കാരിക നിലയത്തിന് ഒരുകോടി രൂപയും സംസ്ഥാന ബജറ്റില്‍ മാറ്റിവച്ചതായി മന്ത്രി പറഞ്ഞു.
യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മിക്കാന്‍ എഴുപത്തിയഞ്ച് ലക്ഷം മാറ്റിവെച്ചു. 1450 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് യാത്രചെയ്യാവുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുളള നടപടികള്‍ക്ക് ഈ വര്‍ഷം തുടക്കമാകും.
കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കുമെന്നും ഈ പദ്ധതിക്കായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post